സെന്‍സെക്‌സ് 163 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തില്‍ തുടക്കം

sensex

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. 163 പോയിന്റ് നഷ്ടടത്തില്‍ 36106ലും നിഫ്റ്റി 48 പോയിന്റ് താഴ്ന്ന് 10839ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 708 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 695 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടാറ്റ സ്റ്റീല്‍, സിപ്ല, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top