Sensex slips 100 points, Nifty 50 tests 7,900

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 26017ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 7901ലുമെത്തി.

വിപ്രോ, ആക്‌സിസ് ബാങ്ക്, ഹീറോ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ എട്ട് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.67 ആണ് രൂപയുടെ മൂല്യം.

Top