സെന്‍സെക്‌സ് 316.41 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു

sensex

മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ തന്നെ ഓഹരി വിപണി നഷ്ടത്തിലായി.

സെന്‍സെക്‌സ് 316.41 പോയിന്റ് നഷ്ടത്തില്‍ 32,832.94ലും നിഫ്റ്റി 104.70 പോയിന്റ് താഴ്ന്ന് 10,121.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ജിഡിപി നിരക്കു വര്‍ധനയില്‍ വിപണി ആശ്വാസം കണ്ടെത്തിയില്ല.

രാജ്യത്തെ ധനകമ്മിയും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും വിപണി ആശങ്കയോടെയാണ് നോക്കി കാണുന്നത്.

ബിഎസ്ഇയിലെ 1031 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1655 ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ഭാരതി ഇന്‍ഫ്രടെല്‍, കൊട്ടക് മഹീന്ദ്ര, അംബുജ സിമെന്റ്‌സ്, എംആന്റ്എം, മാരുതി സുസുകി, എന്‍ടിപിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടെക് മഹീന്ദ്ര, വേദാന്ത, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top