കനത്ത വില്പന സമ്മര്‍ദം; ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ:ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. കനത്ത വില്പന സമ്മര്‍ദമാണ് വിപണി നേരിട്ടത്. സെന്‍സെക്സ് 708.68 പോയന്റ് നഷ്ടത്തില്‍ 33538.37ലും നിഫ്റ്റി 214.20 പോയന്റ് താഴ്ന്ന് 9902ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1016 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1497 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല.

എംആന്‍ഡ്എം, നെസ് ലെ, ഹീറോ മോട്ടോര്‍കോര്‍പ്,ഇന്‍ഡസിന്റ് ബാങ്ക്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്.

ടാറ്റ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, എസ്ബിഐ, ഭാരതി ഇന്‍ഫ്രടെല്‍, വേദാന്ത, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എല്ലാ വിഭാഗങ്ങളിലെ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനം താഴ്ന്നു.

ആഗോള വിപണികളിലെ തകര്‍ച്ചയും എജിആര്‍ കുടിശ്ശിക സംബന്ധിച്ച സുപ്രീം കോടിതി പരാമര്‍ശവുമാണ് ഓഹരി വിപണിയെ ബാധിച്ചത്.

Top