സെന്‍സെക്സില്‍ 170 പോയന്റ് നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 170 പോയന്റ് നഷ്ടത്തില്‍ 52,804ലിലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ കുറവുവന്നതിനെതുടര്‍ന്ന് ഓഹരി വിലയില്‍ 0.35ശതമാനം ഇടിവുണ്ടായി. ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, നെസ് ലെ, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ആക്‌സിസ് ബാങ്ക്, ഡിഎല്‍എഫ്, എല്‍ആന്‍ഡ്ടി, എസ്ബിഐ ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത തുടങ്ങി 43 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

 

Top