മുംബൈ: രണ്ടാം ദിവസവും നഷ്ടം നേരിട്ട് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയുടെ നഷ്ടത്തിനു പിന്നില്‍. സെന്‍സെക്‌സ് 193 പോയന്റ് നഷ്ടത്തില്‍ 52,375ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 15,666ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ഐടിസി, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ഡെല്‍റ്റ കോര്‍പ്, എക്‌സല്‍ റിയാല്‍റ്റി, ഇന്റഗ്രേറ്റഡ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങി.