സെന്‍സെക്‌സില്‍ 148 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഏഷ്യന്‍ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 148 പോയന്റ് താഴ്ന്ന് 58,658ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തില്‍ 17,478ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top