മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം. നിഫ്റ്റി 15,800ന് മുകളിലെത്തി. 235 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 52,809ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 76 പോയന്റ് ഉയര്‍ന്ന് 15,822ലുമെത്തി.
മാരുതി, ടൈറ്റാന്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണലിവര്‍ തുടങങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്.
നിഫ്റ്റി പൊതുമേഖല ബാങ്ക് 1.9ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.9ശതമാനവും 1.2ശതമാനവും നേട്ടത്തിലാണ്. എന്‍എംഡിസി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ഭാരത് ഇലക്ട്രോണിക്സ്, ജെയ്പീ ഇന്‍ഫ്രടെക് തുടങ്ങി 79 കമ്പനികളാണ് പാദഫലം ചൊവ്വാഴ്ച പുറത്തുവിടുന്നത്.