മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 10 പോയന്റ് താഴ്ന്ന് 52,472ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തില്‍ 15,720ലുമാണ് വ്യാപാരം ആരംഭിച്ചത്. വോഡാഫോണ്‍ ഐഡിയ ഓഹരി 10 ശതമാനത്തിലേറെ കൂപ്പുകുത്തി.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ്, നെസ് ലെ, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, മാരുതി, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.