സെന്‍സെക്‌സ് 68 പോയന്റ് നേട്ടത്തില്‍ തുടക്കം

മുംബൈ: ഓഹരി വിപണി വീണ്ടും റെക്കോഡ് നേട്ടം കുറിച്ചെങ്കിലും നിക്ഷേപകര്‍ ലാഭമെടുപ്പിന്റെ വഴിയെ നീങ്ങിയതിനാല്‍ സൂചികകള്‍ താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 68 പോയന്റ് നേട്ടത്തില്‍ 54,437ലും നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 16,272ലുമാണ് വ്യാപാരം ആരംഭിച്ചത്.

അതേസമയം, വിപണിയില്‍ ആത്മവിശ്വാസം നിലനില്‍ക്കുന്നതിനാല്‍ നേട്ടം തിരിച്ചു പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ, അള്‍ട്രടെക് സിമെന്റ്‌സ്, റിലയന്‍സ്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

വോഡാഫോണ്‍ ഐഡിയ ഓഹരിയാണ് കനത്ത നഷ്ടം നേരിട്ടത്. കുമാര്‍മംഗളം ബിര്‍ള പടിയിറങ്ങിയതാണ് ഓഹരി തകര്‍ച്ച നേരിടാനിടയാക്കിയത്.

 

Top