സെന്‍സെക്‌സ് 318 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 318.48 പോയിന്റ് ഉയര്‍ന്ന് 33,351.57ലും നിഫ്റ്റി 88.45 പോയിന്റ് നേട്ടത്തില്‍ 10,242.65ലുമാണ് ക്ലോസ് ചെയ്തത്.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ലുപിന്‍, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഐടിസി, സിപ്ല, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top