മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 74 പോയിന്റ് ഉയര്‍ന്ന് 34,379ലും നിഫ്റ്റി 21 പോയിന്റ് നേട്ടത്തില്‍ 10,549ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ് ക്യാപ് 58 പോയിന്റും നേട്ടത്തിലാണ്.
പവര്‍ഗ്രിഡ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, എസ്ബിഐ തുടങ്ങിയവയാണ് നേട്ടത്തില്‍.
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലാണ്.