സെന്‍സെക്‌സ് 205 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: സെന്‍സെക്സ് 205 പോയിന്റ് താഴ്ന്ന് 38071ലും നിഫ്റ്റി 54 പോയിന്റ് നഷ്ടത്തില്‍ 11443 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 448 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 891 ഓഹരികള്‍ നഷ്ടത്തിലുമാണ്.

പവര്‍ ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, യെസ് ബാങ്ക്, യുപിഎല്‍, എച്ച്സിഎല്‍ ടെക്, ഐടിസി, ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വേദാന്ത, ഒഎന്‍ജിസി, ബജാജ് ഓട്ടോ, റിലയന്‍സ്, സിപ്ല, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top