മുംബൈ : വ്യപാര ആഴ്ച്ചയുടെ ആദ്യ ദിനത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 69 പോയിന്റ് നഷ്ടത്തില്‍ 37393ലും നിഫ്റ്റി 27 പോയിന്റ് താഴ്ന്ന് 11251ലുമാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോര്‍സ്, എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
ടിസിഎസ്, എസ്ബിഐ, വിപ്രോ, എച്ചസിഎല്‍ടെക്, ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.