ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു ; സെന്‍സെക്സ് 93 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 93 പോയിന്റ് താഴ്ന്ന് 39664ലിലും നിഫ്റ്റി 30 പോയിന്റ് നഷ്ടത്തില്‍ 11875ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 838 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 517 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഡിഎച്ച്എഫ്എല്‍, ജെറ്റ് എയര്‍വെയ്സ്, ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഗ്രാസിം, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top