മുംബൈ : വ്യപാര ആഴ്ച്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 372 പോയിന്റ് നഷ്ടത്തില്‍ 37090ലും നിഫ്റ്റി 130 പോയിന്റ് താഴ്ന്ന് 11148ലുമാണ് ക്ലോസ് ചെയ്തത്.
എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ഹിന്ദുയുണിലിവര്‍, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, കൊടക് ബാങ്ക്, എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്റസന്റ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, വേദാന്ത, മാരുതി, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, എസ്ബിഐഎന്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.