മുംബൈ: ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 105.80 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 29.20 പോയിന്റ് താഴ്ന്ന് 10370.30ലുമാണ് സൂചിക ക്ലോസ് ചെയ്തത്
ശക്തമായ വിൽപന സമ്മര്‍ദമാണ് സൂചികകള്‍ക്ക് തിരിച്ചടിയായത്.
ബിഎസ്ഇയിലെ 1367 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1344 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
മാരുതി സുസുകി, ഏഷ്യന്‍ പെയിന്റസ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ലുപിന്‍, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐടിസി, റിലയന്‍സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.