സെന്‍സെക്‌സ് 72.46 പോയിന്റ് നഷ്ടത്തിൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: ഓഹരി സൂചികകള്‍ സെന്‍സെക്‌സ് 72.46 പോയിന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.സെന്‍സെക്‌സ് 72.46 പോയിന്റ് നഷ്ടത്തില്‍ 34,771.05ലും നിഫ്റ്റി 41 പോയിന്റ് താഴ്ന്ന് 10,700.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 700 ഓഹരികള്‍ നേട്ടത്തിലും 2159 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

റിയാല്‍റ്റി, ലോഹം, ഊര്‍ജം, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലുടെ വിൽപനയിൽ ഉണ്ടായ നഷ്ടമാണ് വിപണിയിൽ ബാധിച്ചത്.

ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എന്നാൽ റിലയന്‍സ്, കോള്‍ ഇന്ത്യ,ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐടിസി, എസ്ബിഐ, സിപ്ല, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്,ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top