മുംബൈ: നേട്ടത്തോടെ തുടക്കമിട്ട് ഓഹരി സൂചികകള്‍. വ്യാപാരം തുടങ്ങിയ ഉടനെ നിഫ്റ്റി 15,300 ന് മുകളിലെത്തി. സെന്‍സെക്‌സ് 507 പോയന്റ് ഉയര്‍ന്ന് 51,787ലും നിഫ്റ്റി 136 പോയന്റ് നേട്ടത്തോടെ 15,310 ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 197 ഓഹരികള്‍ നഷ്ടത്തിലുമാണ്. 97 ഓഹരികള്‍ക്ക് മാറ്റമില്ല.
എന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.6ശതമാനം, 0.8ശതമാനം നേട്ടത്തിലാണ്.