മുംബൈ: ഓഹരി വിപണി മൂന്നാം ദിവസവും നേട്ടമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 1.13 പോയിന്റ് നേട്ടത്തില്‍ 33813.39ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മൂന്ന് പോയിന്റ് ഉയര്‍ന്ന് 10445.20ലുമെത്തി.
ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ മുൻകരുതലുകൾ സ്വീകരിച്ചതാണ് വിപണിയെ ബാധിച്ചത്. ബിഎസ്‌ഇയിലെ 1876 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 978 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ലുപിന്‍, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഒഎന്‍ജിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.