മുംബൈ: ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ നിഫ്റ്റി 19 പോയന്റുയര്‍ന്ന് 8250ല്‍ എത്തി. സെന്‍സെക്‌സ് 91 പോയന്റ് ഉയര്‍ന്ന് 27100ല്‍ എത്തി. 305 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 114 ഓഹരികള്‍ നഷ്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി, എല്‍ ആന്‍ഡ് ടി, സിപ്ല, അദാനി പോര്‍ട്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഗെയില്‍, എച്ച.യു.എല്‍, ഭെല്‍, ടി.സി.എസ് ഓഹരികള്‍ നഷ്ടത്തിലാണ്.
രൂപയുടെ മൂല്യത്തിലും നേരിയ നേട്ടമുണ്ട്. ഡോളറിനെതിരെ 66.78 എന്ന നിലയിലാണ് വിനിമയം നടക്കുന്നത്