മുംബൈ: ഓഹരി വിപണി സെന്‍സെക്സ് 194 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം പ്രതീക്ഷയോടെ നോക്കിക്കാണുന്ന നിക്ഷേപകരാണ് വിപണിക്ക് കൂടുതൽ കരുത്തേകുന്നത്.
സെന്‍സെക്സ് 193.66 പോയിന്റ് നേട്ടത്തില്‍ 33,246.70ലും നിഫ്റ്റി 59.10 പോയിന്റ് ഉയര്‍ന്ന് 10,252.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്‌ഇയിലെ 1092 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1526 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ഐടിസി, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടിസിഎസ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, എല്‍ആന്റ്ടി, പവര്‍ ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ തുടങ്ങിയ നഷ്ടത്തിലുമായിരുന്നു.