മുംബൈ: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. വിപണി സെന്‍സെക്സ് 216 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
സെന്‍സെക്സ് 216.27 പോയിന്റ് ഉയര്‍ന്ന് 33,462.97ലും, നിഫ്റ്റി 81.20 പോയിന്റ് നേട്ടത്തില്‍ 10,333.30ലുമെത്തി.
ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്‌ഇയിലെ 1589 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1059 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ടെക് മഹീന്ദ്ര, ഒഎന്‍ജിസി, എസ്ബിഐ, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്.