മുംബൈ: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം നൽകിയ കരുത്തിൽ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 235.06 പോയിന്റ് നേട്ടത്തില്‍ 33,836.74ലിലും നിഫ്റ്റി 74.40 പോയിന്റ് ഉയര്‍ന്ന് 10,463.20ലുമാണ് ക്ലോസ് ചെയ്തത്.
ഓട്ടോ ഓഹരികളും മിഡ്ക്യാപുകളുമാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ബിഎസ്ഇയിലെ 1862 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 803 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റമോട്ടോഴ്‌സ്, ബജാജ് ഓട്ടോ, സിപ്ല, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, ടിസിഎസ്, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.