മുംബൈ: സെന്‍സെക്സ് 135 പോയിന്റ് നേട്ടത്തിൽ ഓഹരി സൂചികകളിൽ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 135 പോയിന്റ് നേട്ടത്തില്‍ 33,947ലും നിഫ്റ്റി 40 പോയിന്റ് ഉയര്‍ന്ന് 10482ലുമെത്തി.
ബിഎസ്‌ഇയിലെ 601 ഓഹരികള്‍ നേട്ടത്തിലും 172 ഓഹരികള്‍ നഷ്ടത്തിലുമാണ്.കഴിഞ്ഞ ദിവസം ഒരു ശതമാനത്തോളം നഷ്ടത്തില്‍ ക്ലോസ് ചെയ്ത മിഡ് ക്യാപ് സൂചിക നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, റിലയന്‍സ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, സിപ്ല, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഐടിസി, ടിസിഎസ്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.