വിപണിയിൽ റെക്കോർഡ് നേട്ടം ; സെൻസെക്സ് 28 പോയിന്റ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു

sensex-up

മുംബൈ: ഗുജറാത്ത്,ഹിമാചൽ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ഓഹരി വിപണിക്ക് കൂടുതൽ കരുത്ത് നൽകി.

സെൻസെക്സ് 28 പോയിന്‍റ് നേട്ടത്തോടെ 33,956.31ന്‍റെ റെക്കോർഡ് നേട്ടം കൈവരിച്ചു. നിഫിറ്റിയും റെക്കോർഡ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

10,463.20ന് ആരംഭിച്ച നിഫ്റ്റി 31 പോയിന്‍റ് നേട്ടത്തോടെ 10,494.40 ലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും ഓഹരി വിപണി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തിരുന്നത്.

മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ടാറ്റമോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലായിരുന്നു

Top