നിഫ്റ്റി 20 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു

Sensex gains

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു.

സെന്‍സെക്‌സ് 64 പോയിന്റ് ഉയര്‍ന്ന് 33841ലും നിഫ്റ്റി 20 പോയിന്റ് നേട്ടത്തില്‍ 10,464ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 1378 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 502 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഓട്ടോ, ടെക്‌നോളജി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ് നേട്ടത്തിലുള്ളത്.

സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top