മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. ആഗോള വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകള്‍ക്കും കരുത്തുപകര്‍ന്നത്. സെന്‍സെക്സ് 291 പോയന്റ് നേട്ടത്തില്‍ 51,406ലും നിഫ്റ്റി 99 പോയന്റ് ഉയര്‍ന്ന് 15,437ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1363 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 419 ഓഹരികള്‍ നഷ്ടത്തിലുമാണ്. 60 ഓഹരികള്‍ക്ക് മാറ്റമില്ല.
എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഒഎന്‍ജിസി, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, ഇന്ത്യന്‍ ബാങ്ക്, ആദിത്യ ബിര്‍ള ഫാഷന്‍ തുടങ്ങി 96 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.