സെന്‍സെക്‌സ് 34 പോയിന്റ് നേട്ടത്തിൽ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു.

സെന്‍സെക്‌സ് 34 പോയിന്റ് നേട്ടത്തില്‍ 33,653ലും നിഫ്റ്റി 16 പോയിന്റ് ഉയര്‍ന്ന് 10,387ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

യുഎസ് വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകള്‍ പ്രതിഫലിച്ചത്.

ബിഎസ്ഇയിലെ 1208 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 625 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഐടിസി, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല തുടങ്ങിയവ നേട്ടത്തിലാണ്.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top