സെന്‍സെക്‌സ് 358 പോയന്റ് ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 358 പോയന്റ് നേട്ടത്തില്‍ 39,213ലും നിഫ്റ്റി 93 പോയന്റ് നേട്ടത്തില്‍ 11,557ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 1404 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 312 ഓഹരികള്‍ നഷ്ടത്തിലുമാണ്. 78 ഓഹരികള്‍ക്ക് മാറ്റമില്ല.

എച്ചിസിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, റിലയന്‍സ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബിപിസിഎല്‍, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.18 ശതമാനവും സ്മോള്‍ ക്യാപ് സൂചിക രണ്ടു ശതമാനവും ഉയര്‍ന്നു. അപ്പോളോ ഹോസ്പിറ്റല്‍, ഫ്യൂച്വര്‍ റീട്ടെയില്‍, ഹഡ്കോ, പിവിആര്‍ തുടങ്ങി 446 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തന ഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

Top