മുംബൈ: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നത് രാജ്യത്തെ ഓഹരി സൂചികകളെ നഷ്ടത്തിലാക്കി.
സെന്‍സെക്‌സ് 360.43 പോയന്റ് നഷ്ടത്തില്‍ 33,370.76ലും നിഫ്റ്റി 101.60 പോയന്റ് താഴ്ന്ന് 10,350.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എണ്ണവില ഉയരുന്നത് രാജ്യത്തെ ധനക്കമ്മി വര്‍ധിക്കാനിടയാക്കും. ഇത് എണ്ണയുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാകും.
ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1899 ഓഹരികള്‍ നഷ്ടത്തിലും, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഐടിസി തുടങ്ങിയവ നേട്ടത്തിലുമായിരുന്നു ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ലുപിന്‍, സിപ്ല, എസ്ബിഐ, റിലയന്‍സ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.