സെന്‍സെക്സ് 376 പോയന്റ് നേട്ടത്തില്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 376.42 പോയന്റ് നേട്ടത്തില്‍ 33605.22ലും നിഫ്റ്റി 100.30 പോയന്റ് ഉയര്‍ന്ന് 9914 ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1191 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1350 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐസിഐസി ബാങ്ക്, എച്ച്ഡിഎഫ്സി,എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്.

ടെക് മഹീന്ദ്ര, ഭാരതി ഇന്‍ഫ്രടെല്‍,ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ഐടി, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഫാര്‍മ, ഊര്‍ജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദം നേരിട്ടു.

Top