സെന്‍സെക്‌സ് 181 പോയിന്റ് നേട്ടത്തിൽ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു

sensex

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 181 പോയിന്റ് നേട്ടത്തില്‍ 33,130ലും നിഫ്റ്റി 55 പോയിന്റ് ഉയര്‍ന്ന് 10,221ലുമെത്തി.

ബിഎസ്ഇയിലെ 1362 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 450 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ആഗോള വ്യാപകമായി നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം കാണിച്ചതാണ് വിപണിക്ക് നേട്ടമായത്.

ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐടിസി, ടിസിഎസ്, സിപ്ല, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top