മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 301.09 പോയിന്റ് നേട്ടത്തില്‍ 33,250.30ലും നിഫ്റ്റി 99 പോയിന്റ് ഉയര്‍ന്ന് 10,265.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1561 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1128 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍, മെറ്റല്‍ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
റിലയന്‍സ്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.