മുംബൈ: മികച്ച നേട്ടത്തോടെ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു.
സെന്‍സെക്‌സ് 163 പോയിന്റ് നേട്ടത്തില്‍ 33,413ലും നിഫ്റ്റി 44 പോയിന്റ് ഉയര്‍ന്ന് 10,310ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബിഎസ്ഇയിലെ 1365 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 540 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, വിപ്രോ, ഐടിസി, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.