സെന്‍സെക്‌സ് 70 പോയിന്റ് നേട്ടത്തോടെ ഓഹരി വിപണി ആരംഭിച്ചു

മുംബൈ: സെന്‍സെക്‌സ് 70 പോയിന്റ് നേട്ടത്തോടെ ഓഹരി വിപണി ആരംഭിച്ചു.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 70 പോയിന്റ് നേട്ടത്തില്‍ 31,801ലും നിഫ്റ്റി 22 പോയിന്റ് ഉയര്‍ന്ന് 9940ലുമെത്തി.

ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും.

ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, എച്ച്പിസിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 1258 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 398 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top