മുംബൈ: ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 205.49 പോയിന്റ് നേട്ടത്തില്‍ 33,455.79ലും നിഫ്റ്റി 56.60 പോയിന്റ് ഉയര്‍ന്ന് 10,332.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1424 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1270 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ആഗോള വിപണക്കൊപ്പം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിക്ക് കൂടുതൽ നേട്ടം നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 1,243 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ വിപണിയില്‍ നടത്തിയത്.
വിപ്രോ, ടിസിഎസ്, ലുപിന്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐടിസി, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.