ഓഹരി വിപണിയിൽ സെന്‍സെക്‌സ് 46 പോയിന്റ് നേട്ടത്തില്‍ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 46 പോയിന്റ് നേട്ടത്തില്‍ 33,099ലും നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന് 10,211ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

യുഎസ് ഫെഡ്‌റിസര്‍വ് പലിശ നിരക്ക് 25 ബേസിസ് പോയന്റ് വര്‍ധിപ്പിച്ചത് വിപണിയില്‍ പ്രതിഫലിച്ചു.

ബിഎസ്ഇയിലെ 1070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 722 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ലുപിന്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, വിപ്രോ, സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, റിലയന്‍സ്, ഐടിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top