ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

sensex-up

മുംബൈ: ഓഹരി സൂചിക റെക്കോർഡ് നേട്ടത്തോടെ വിപണി ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 184.21 പോയിന്റ് നേട്ടത്തില്‍ 34,153.85ലും നിഫ്റ്റി 54.10 പോയിന്റ് ഉയര്‍ന്ന് 10,558.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1714 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1215 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.പുറത്തുവരാനിരിക്കുന്ന ഡിസംബര്‍ പാദത്തിലെ കമ്പനി ഫലങ്ങളും ഫെബ്രുവരി ഒന്നിനുള്ള കേന്ദ്ര ബജറ്റും പ്രതിക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്.

ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഐടിസി, മാരുതി സുസുകി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഹിന്‍ഡാല്‍കോ, എസ്ബിഐ, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു

Top