മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 102 പോയിന്റ് നേട്ടത്തില്‍ 34,072ലും നിഫ്റ്റി 27 പോയിന്റ് ഉയര്‍ന്ന് 10,531ലുമാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്‌ഇയിലെ 1201 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 284 ഓഹരികള്‍ നഷ്ടത്തിലുമാണ്.ആഗോള സാഹചര്യങ്ങളാണ് വിപണിക്ക് തുണയായത്. ധനകാര്യം, ഇന്‍ഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലാണ്.
ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എച്ച്‌ഡിഎഫ്സി, ഐടിസി, എസ്ബിഐ തുടങ്ങിയവയും മികച്ച നേട്ടം സ്വന്തമാക്കി.
എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.