മുംബൈ: സെന്‍സെക്‌സ് 251.29 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 251.29 പോയിന്റ് നേട്ടത്തില്‍ 35,511.58ലും നിഫ്റ്റി 77.70 പോയിന്റ് ഉയര്‍ന്ന് 10,894.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ സെക്ടറുകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചരക്ക് സേവന നികുതിയിൽ പുതിയമാറ്റങ്ങൾ വന്നത് ഓഹരി വിപണിക്ക് നേട്ടം സമ്മാനിച്ചു. ധനകാര്യ വിഭാഗം ഓഹരികളിലെ കുതിപ്പാണ് സൂചികകളിൽ കരുത്ത് നൽകിയത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ടിസിഎസ്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്