മുംബൈ: ഓഹരി വിപണിയിൽ സെന്‍സെക്‌സ് 157 പോയിന്റ് നേട്ടത്തില്‍ 35,669ലും നിഫ്റ്റി 25 പോയിന്റ് ഉയര്‍ന്ന് 10,920ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1431 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 812 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, റിലയന്‍സ്, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചു.
വിപ്രോ,ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, സിപ്ല, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.