മുംബൈ : റെക്കോർഡ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചപ്പോഴും റെക്കോർഡ് നിലനിർത്തി. സെന്‍സെക്സും നിഫ്റ്റിയും മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.
ബിഎസ്‌ഇ സെന്‍സെക്സ് 198.94 പോയിന്റ് നേട്ടത്തില്‍ 34,352.79ലും നിഫ്റ്റി 64.70 പോയിന്റ് ഉയര്‍ന്ന് 10,623.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പുറത്തുവരാനിരിക്കുന്ന കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലത്തില്‍ നിക്ഷേപകര്‍ പ്രതീക്ഷയര്‍പ്പിച്ചതും ഏഷ്യന്‍ ഉള്‍പ്പടെ ആഗോള സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതുമാണ് വിപണിയ്ക്ക് കരുത്ത് നൽകിയത്.
ബിഎസ്‌ഇയിലെ 1769 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1172 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, ഐടി, ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് സൂചികകള്‍ക്ക് കരുത്തേകി.
ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, എച്ച്‌ഡിഎഫ്സി, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലുപിന്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എല്‍ആന്റ്ടി, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ടിസിഎസ്, എച്ച്‌ഡിഎഫ്സി, റിലയന്‍സ്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.