മുംബൈ: ആഴ്ചയുടെ അവസാന ദിവസത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ തന്നെ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 91.16 പോയിന്റ് നേട്ടത്തില്‍ 33,679.24ലും നിഫ്റ്റി 40.90 പോയിന്റ് ഉയര്‍ന്ന് 10,389.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത്.
ബിഎസ്ഇയിലെ 1506 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1227 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, മാരുതി സുസുകി, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ലുപിന്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഹിന്‍ഡാല്‍കോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.