സെന്‍സെക്സ് 91 പോയിന്റ് നഷ്ടത്തോടെ ഓഹരി സൂചികകളില്‍ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം.

സെന്‍സെക്സ് 91 പോയിന്റ് നഷ്ടത്തില്‍ 33136ലും നിഫ്റ്റി 23 പോയിന്റ് താഴ്ന്ന് 10217ലുമെത്തിയാണ് വ്യാപാരം നടക്കുന്നത്.

നവംബറിലെ പണപ്പെരുപ്പം പതിനഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതാണ് സൂചികകളെ നഷ്ടത്തിലാക്കിയത്.

ബിഎസ്‌ഇയിലെ 409 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 305 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ, റിലയന്‍സ്, മാരുതി സുസുകി, ടിസിഎസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച്‌സിഎല്‍ ടെക്, ഐടിസി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, വിപ്രോ, എച്ച്‌ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top