നേട്ടത്തോടെ തുടക്കമിട്ട് സെന്‍സെക്‌സ്

മുംബൈ: കഴിഞ്ഞ ദിവസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഇന്ന് ഓഹരി വിപണിയില്‍ ഉണര്‍വ്. നിഫ്റ്റി 15000 ത്തിന് മുകളിലെത്തി. ഇന്ന് 462 പോയന്റ് നേട്ടത്തില്‍ 50,903ലും നിഫ്റ്റി 139 പോയന്റ് ഉയര്‍ന്ന് 15,095ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1100 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 249 ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്നാല്‍ 53 ഓഹരികള്‍ക്ക് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

അള്‍ട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിപിസിഎലിലുള്ള നാലുശതമാനം ഓഹരികള്‍ ബിപിസിഎല്‍ ട്രസ്റ്റ് വില്‍ക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ കാരണം ഓഹരിവിലയില്‍ ആറുശതമാനത്തോളം നഷ്ടമുണ്ടായിട്ടുണ്ട്.

 

Top