പുതുവര്‍ഷ ദിനത്തില്‍ ഓഹരി വിപണിക്ക് നേട്ടം; സെന്‍സെക്സ് 182 പോയന്റ് ഉയര്‍ന്ന് 41436ല്‍

മുംബൈ: പുതുവര്‍ഷ ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ 41436ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 12220ലുമാണ് വ്യാപാരം നടക്കുന്നത്.

2019ല്‍ വന്‍കിട കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. 14 ശതമാനമാണ് ബിഎസ്ഇ സെന്‍സെക്സ് ഉയര്‍ന്നത്. ബിഎസ്ഇയിലെ 875 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 266 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്കിങ്, ഐടി, ലോഹം തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്.

ഭാരതി ഇന്‍ഫ്രടെല്‍, ടൈറ്റന്‍ കമ്പനി, എല്‍ആന്റ്ടി, ഭാരതി എയര്‍ടെല്‍, യുപിഎല്‍, റിലയന്‍സ്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. കോള്‍ ഇന്ത്യ, എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്സ്, ഗെയില്‍, സിപ്ല, നെസ് ലെ, ഒഎന്‍ജിസി, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top