ചെന്നൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി ചോദ്യം ചെയ്യുന്നത് രണ്ടാം ദിനം. ആരോഗ്യം കണക്കിലെടുത്ത് ഇടക്കിടെ വിശ്രമം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്200 ചോദ്യങ്ങളുടെ പട്ടിക ഇഡി തയ്യാറാക്കിയിട്ടുണ്ട്. കരൂരിലെ റെയ്ഡിനിടെ കണ്ടെത്തിയ 60 ഭൂമിയിടപാടുകള്‍ സംബന്ധിച്ച രേഖയില്‍ വിശദീകരണം തേടും. ഇന്നത്തെ ചോദ്യം ചെയ്യല്‍ തുടങ്ങുന്നതിന് മുന്‍പായി രാവിലെ ഡോക്ര്മാരുടെ സംഘം മന്ത്രിയെ പരിശോധിച്ചിരുന്നു. അടുത്ത ശനിയാഴ്ച വരെയാണ് മന്ത്രിയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുള്ളത്.
കസ്റ്റഡിയില്‍ ചോദ്യം ചെയാന്‍ ഇഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഉത്തരവിന് പിന്നാലെ ഇഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, മന്ത്രിയെ ഈ മാസം 12 വരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കി. ജൂണ്‍ 14 -നു അറസ്റ്റ് ചെയ്‌തെങ്കിലും, ഇതുവരെ ഇഡിക്ക് മന്ത്രിയെ ചോദ്യം ചെയാന്‍ കഴിഞ്ഞിരുന്നില്ല.