ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

pinarayi

കൊച്ചി : പ്രളയ ദുരിതാശ്വാസ സഹായനിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്ക് മാത്രമേ 80 സി അനുസരിച്ചുള്ള ആദായനികുതി ഇളവ് ലഭിക്കൂ. ഈ സാങ്കേതിക പ്രശ്‌നം ഉള്ളതിനാല്‍ പ്രളയത്തിനായി പ്രത്യേക അക്കൗണ്ട് സൂക്ഷിക്കാനാവില്ലന്നും സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിഥിയിലേക്കാണ് തുക വരുന്നതെങ്കിലും ഇത് പ്രത്യേക കണക്കായി സൂക്ഷിക്കും. നൂറു വർഷത്തിനുളളിലെ ഏറ്റവും വലിയ പ്രളയമാണുണ്ടായതെന്നും സർക്കാർ സ്വീകരിക്കുന്നത് സ്വോഭാവിക നടപടികളാണെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഇപ്പോള്‍ 1021 കോടി കവിഞ്ഞു.

Top