സിഡ്‌നി: ഫിഫയില്‍ നിന്ന് 90 ദിവസത്തേക്ക് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന സെപ് ബ്ലാറ്ററുടെയും മിഷേല്‍ പ്ലാറ്റിനിയുടെയും അപ്പീല്‍ തള്ളി. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്നാണ് ഫിഫ പ്രസിഡന്റ് ബ്ലറ്ററേയും യുവേഫ പ്രസിഡന്റ് പ്ലാറ്റിനിയെയും പുറത്താക്കിയത്. ഇതോടെ പ്ലാറ്റിനിക്ക് ഫെബ്രുവരി 26ന് നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി.
ബ്ലാറ്റര്‍ക്കും പ്ലാറ്റിനിക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങളിലും പങ്കാളികളാവാനും കഴിയില്ല. അതേസമയം, വിലക്കിനെതിരെ ഇരുവര്‍ക്കും കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാം.